ഋഷഭ് ഷെട്ടി നായകനും സംവിധായകനുമാകുന്ന കാന്താര 2ന്റെ ഷൂട്ടിംഗിനിടെ അപകടം. ജൂനിയർ ആർട്ടിസ്റ്റ് മരിച്ചു. കൊല്ലൂർ സൗപർണിക നദിയിലാണ് യുവനടൻ മുങ്ങിമരിച്ചത്. മലയാളിയായ കപിൽ എന്നയാളാണ് മരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ നദിയിൽ നീന്താനിറങ്ങിയ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പ്രാദേശിക അധികൃതരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം അന്ന് വൈകിട്ട് കണ്ടെത്തുകയായിരുന്നു. കൊല്ലൂർ പാെലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതാദ്യമല്ല കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ അപകടമുണ്ടാകുന്നത്. ജൂനിയർ ആർട്ടിസ്റ്റുമായി പോയ ബസ്
കൊല്ലൂരിൽ തലകീഴായി മറിഞ്ഞിരുന്നു. അന്ന് പക്ഷേ ആർക്കും കാര്യമായ പരിക്കുണ്ടായില്ല. ഇതിനിടെ കാറ്റിലും മഴയിലും സിനിമയുടെ സെറ്റ് പൊളിഞ്ഞ് വീണിരുന്നു.















