മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
42 കാരിക്ക് നാല് ദിവസമായി കടുത്ത പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട്ടെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലും നിപ പോസ്റ്റിറ്റാവായിരുന്നു. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്.















