തിരുവനന്തപുരം: പിടിവലികൾക്കും ചെളിവാരിയെറിയലുകൾക്കും ശേഷം കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനെയാണ് പകരം കെ.പി.സി.സി അദ്ധ്യക്ഷനാക്കിയത്. യുഡിഎഫ് കൺവീനറായിരുന്ന എം.എം ഹസനെയും നീക്കി. പകരം ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെയും നിയമിച്ചു.പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരാക്കി. കൊടിക്കുന്നിൽ സുരേഷ്, ടിഎൻ പ്രതാപൻ, ടി സിദ്ദീഖ് എന്നിവരെയാണ് നീക്കിയത്. എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാലാണ് പത്രക്കുറിപ്പിറക്കിയത്. യുവജന സംഘടനകളുടെ പ്രതിഷേധത്തിനും ഏറെനാൾ തുടർന്ന തർക്കങ്ങൾക്കും വാഗ്ദാങ്ങൾക്കും ശേഷമാണ് ഒടുവിൽ കെ.പി.സി.സിയിൽ മാറ്റം കാെണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചത്. മുതിർന്ന നേതാവിനെ പിണക്കാതിരിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവ് സ്ഥാനവും നൽകി.