ജമ്മുവിൽ വിമാനത്താവളത്തിന് നേരെ പാകിസ്താന്റെ ഡ്രോൺ-മിസൈൽ ആക്രമണം. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർഗത്തിലൂടെ നിർവീര്യമാക്കി. അമ്പതിലേറെ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി വിവരം. ജമ്മുവിൽ പൂർണമായും ബ്ലാക്കൗട്ടാണ്. ജനവാസ മേഖലകളാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജമ്മുവിൽ വലിയ തോതിലുള്ള ഷെല്ലിംഗും ബോബിംഗും പാകിസ്താൻ നടത്തുന്നുണ്ട്. സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ആൾക്കാരോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, പരിസര പ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ട് പാകിസ്താനിൽ നിന്ന് എട്ട് മിസൈലുകൾ തൊടുത്തുവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം തകർത്തു.