ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച അസി. പ്രൊഫസറെ സ്വകാര്യ സർവകലാശാല സസ്‌പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ എസ്ആർഎം യൂണിവേഴ്‌സിറ്റിയാണ് അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.
“ബുധനാഴ്ച പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താനിൽ ഒരു കുട്ടിയെ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം രക്തദാഹത്തിന് വേണ്ടി നിരപരാധികളായ കൊല്ലുന്നത് ധീരതയല്ല. ഭീരുത്വമാണ്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും 46 പേർക്ക് പരിക്കേറ്റുവെന്നുമാണ്”- സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം.
2012 മുതൽ എസ്ആർഎം സർവകലാശാലയിൽ അദ്ധ്യാപിക ജോലി ചെയ്യുന്നുണ്ട്. സസ്പെൻഷനെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇവരുടെ പ്രൊഫൈൽ നീക്കം ചെയ്തു.
എൻഡിഎ സഖ്യകക്ഷിയായ ഇന്ത്യ ജനനായക കക്ഷിയുടെ (ഐജെകെ) സ്ഥാപകനായ ടി ആർ പാരിവേന്ദറിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്ആർഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.