തിരവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെ അപേക്ഷിച്ച് 0.19 ശതമാനത്തിന്റെ കുറവാണുണ്ടായത്. പരീക്ഷ എഴുതിയ 4,27,020 വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,24,583 (നാല് ലക്ഷത്തി ഇരുപത്തി നാലായിരത്തി അഞ്ഞൂറ്റി എൺപത്തി മൂന്ന്). ഇക്കൊല്ലം വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച്എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെഎണ്ണം 61,449. കഴിഞ്ഞ വര്‍ഷത്തെ എണ്ണം 71,831 ആയിരുന്നു. എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്‍കീം പരീക്ഷ എഴുതിയ 68 പേരിൽ 46 പേരാണ് വിജയിച്ചത്. പഴയ സ്‍കീം പരീക്ഷയെഴുതിയ ആറു വിദ്യാർത്ഥികളിൽ നാലുപേർ വിജയിച്ചു.വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂർ99.87,വിജയ ശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല തിരുവനന്തപുരം 98.59.വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ- പാലാ, മാവേലിക്കര(100%),വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല -ആറ്റിങ്ങൽ98.28%. ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല – മലപ്പുറം 4,115(നാലായിരത്തി ഒരുനൂറ്റി പതിനഞ്ച്) വിദ്യാർത്ഥികൾ.കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.
ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് വൈകിട്ട് 4 മണി മുതൽപരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകും
https://pareekshabhavan.kerala.gov.in
www.kbpe.kerala.gov.in
www.results.digilocker.gov.in
www.prd.kerala.gov.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in