തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തുടനീളം ദുരന്ത മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സചേത്. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളിൽ നിന്നും മുന്നറിയിപ്പ് നൽകി ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അത്യാഹിതം സംഭവിക്കുമ്പോൾ അപകട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും പ്രദേശവാസികൾക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുന്നതിനുള്ള ലൊക്കേഷനുകൾ ഐഡന്റിഫൈ ചെയ്ത് നൽകുന്നതിനും ഈ ആപ്പ് സഹായിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും sachet app ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
പൗരന്മാർക്ക് തത്സമയ ജിയോ-ടാർഗെറ്റഡ് അലർട്ടുകൾ നൽകുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) വിഭാവനം ചെയ്ത ഒരു ദുരന്ത മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോമാണ്. ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ ലൊക്കേഷനായി അലർട്ടുകൾ സ്വീകരിക്കാം അല്ലെങ്കിൽ അലർട്ട് അറിയിപ്പുകൾ ലഭിക്കുന്നതിന് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനം / ജില്ല സബ്‌സ്‌ക്രൈബ് ചെയ്യാം.















