തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സുവർണ്ണോത്സവത്തിൽ ഇന്ന് പരിസ്ഥിതി സമ്മേളനം. നമസ്തേ കിള്ളിയാർ ജലസഭ നടക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് പൂജപ്പുര മൈതാനത്തെ ഉത്സവ വേദിയിലാണ് പരിസ്ഥിതി സമ്മേളനം.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടന്ന നമസ്തേ കിള്ളിയാർ നദീവന്ദന യാത്രയിൽ സജീവ പങ്കാളികളായവർ, പരിസ്ഥിതി ജലസംരക്ഷണ പ്രവർത്തകർ, ഗ്രീൻ ആർമി വിവിധ കലാലയ വിദ്യാർഥികൾ എന്നിവർ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കും.
കുമ്മനം രാജശേഖരൻ അധ്യക്ഷനാകുന്ന പരിസ്ഥിതി സമ്മേളനത്തിന്റെ ഉദ്ഘാടനം നമ്മാമി ഗംഗ പ്രോജക്റ്റിന്റെ മുൻ ഡയറക്ടർ ജനറൽ ജി അശോക് കുമാർ ഐ എ എസ് നിർവഹിക്കുന്നു.
സംസ്ഥാന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന സമിതി ചെയർമാനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും ഭൗമ ശാസ്ത്രജ്ഞനുമായ ഡോക്ടർ വി സുഭാഷ് ചന്ദ്ര ബോസ് മുഖ്യപ്രഭാഷണം നടത്തും.