ശ്രീനഗർ: ജമ്മു നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ പാകിസ്താൻ ഭീകരരുടെ ലോഞ്ച് പാഡുകൾ തകർത്ത് സൈന്യം. ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ പായിക്കുന്നതും കെട്ടിടങ്ങൾ അഗ്നിക്കിരയാകുന്നതും വീഡിയോയിൽ കാണാം. ജമ്മുവിന് സമീപം നിലയുറപ്പിച്ച ഇന്ത്യൻ സൈനികരാണ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തെറിഞ്ഞത്.
#WATCH | Pakistani Posts and Terrorist Launch Pads from where Tube Launched Drones were also being launched, have been destroyed by the Indian Army positioned near Jammu: Defence Sources
(Source – Defence Sources) pic.twitter.com/7j9YVgmxWw
— ANI (@ANI) May 10, 2025
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാക് സൈന്യത്തിന്റെ ആക്രമണം. അതിർത്തിയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണത്തിന് കൃത്യമായ മറുപടിയാണ് ഭാരതം നൽകുന്നത്. പാകിസ്താനെതിരെ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തി. പാകിസ്താന്റെ പോസ്റ്റുകൾ തകർത്തെറിഞ്ഞു.
പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചു. ഇസ്ലാമാബാദ് ഉൾപ്പെട്ടെ എട്ട് നഗരങ്ങളിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. വ്യോമകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് പാക്സിതാൻ സ്ഥിരീകരിച്ചു. ലാഹോർ, പെഷവാർ, റാവൽപിണ്ടി, സിയാൽകോട്ട്, ഗുജ് കൺവാല, അട്ടോക്ക് എന്നിവിടങ്ങളാണ് ആക്രമിച്ചത്.