ശ്രീലങ്ക: ബസ് കൊക്കയിലേക്ക് മറഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ശ്രീലങ്കയിലെ കോത്മലയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എഴുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
സർക്കാർ ബസാണ് അപകടത്തിൽപെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റോഡിന്റെ വശത്തായുള്ള താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ എത്തി ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടകാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. വർഷങ്ങൾക്കിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ റോഡപകടമാണെന്ന് പൊലീസ് പറഞ്ഞു.















