ന്യൂഡൽഹി: പാകിസ്താന്റെ തുടർച്ചയായ വ്യാജപ്രചരണങ്ങളിൽ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഉധംപൂർ വിമാനത്താവളം പാക് സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നുവെന്ന പാകിസ്താന്റെ അവകാശവാദം കേന്ദ്ര സർക്കാർ തള്ളി. ഇത് പൂർണമായും തെറ്റാണെന്നും വിമാനത്താവളത്തിന് ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉധംപൂർ വിമാനത്താവളത്തിലെ റൺവേയുടെ ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പാകിസ്താന്റെ വ്യാജപ്രചരണം. വിമാനത്താവളത്തിന്റെ ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കാനാണ് പാകിസ്താന്റെ ഉദ്ദേശ്യമെന്നും പിഐബി അറിയിച്ചു. ഇതിനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്ന പാകിസ്താന്റെ വ്യോമതാവളത്തിന്റെ ചിത്രങ്ങൾ ഇന്ത്യ പ്രചരിപ്പിക്കുന്നുണ്ട്.
In its media briefing, the DG ISPR of Pakistan used a small part of a full video clip of Aaj Tak News Channel to claim Indian airfield has been destroyed.
This is an attempt by #Pakistan to mislead its own people by producing doctored footage as evidence.
The actual story in… pic.twitter.com/Bm2mKd12IO
— PIB Fact Check (@PIBFactCheck) May 12, 2025
ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നു, കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു എന്ന തരത്തിലും വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.