എറണാകുളം: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനികർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് ക്രൈസ്തവ വിശ്വാസികൾ. കേരളത്തിലെ വിവിധ ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾ നടന്നു. മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയും കത്തോലിക്ക ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയനും രാജ്യത്തിനും സൈനികർക്കും വേണ്ടി പ്രാർത്ഥനകൾ നടത്തി.
സ്വന്തം രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് കാതോലിക്ക ബസേലിയോസ് ജോസഫ് ഒന്നാമൻ അൽമായർക്ക് പറഞ്ഞു. “ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഞങ്ങൾക്ക് യുദ്ധം വെറും വാർത്തയായിരിക്കാം. എന്നാൽ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ ഉപജീവനമാർഗം പ്രതിസന്ധിയിലായ ഒരു വലിയ സമൂഹമുണ്ട്.
കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി സൈനികർ യുദ്ധക്കളത്തിലാണ്. അവരുടെ കുടുംബങ്ങൾ ആശങ്കാകുലരാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. യുദ്ധങ്ങളും കലാപങ്ങളും എന്നും സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് നാം തിരിച്ചറിയണം” കാതോലിക്ക ബസേലിയോസ് ജോസഫ് ഒന്നാമന്റെ സന്ദേശത്തിൽ പറഞ്ഞു.