ശ്രീനഗർ: കശ്മീർ ഷോപ്പിയാനിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ ഇ ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം. രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി പ്രകോപനമുണ്ടാവുകയാണ്.
മൂന്ന് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. ഇതിനിടെ സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി ആക്രമിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരാണോ പ്രദേശത്തുള്ളത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് കശ്മീർ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരരുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.