ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വധിച്ച് സുരക്ഷാസേന, രണ്ടുപേർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന് സൂചന

Published by
Janam Web Desk

ശ്രീന​ഗർ: കശ്മീർ ഷോപ്പിയാനിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ ഇ ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം. രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് തുടർച്ചയായി പ്രകോപനമുണ്ടാവുകയാണ്.

മൂന്ന് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. ഇതിനിടെ സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി ആക്രമിച്ചു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരരാണോ പ്രദേശത്തുള്ളത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം പഹൽ​ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് കശ്മീർ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരരുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.

Share
Leave a Comment