അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗറാണ് മരിച്ചത്. മെയ് ഒമ്പതിനാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസം ചികിത്സയിലിരുന്ന ശേഷമാണ് മരണപ്പെട്ടത്. അപകടത്തിൽ ഇവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിരുന്നു.
അർദ്ധരാത്രിയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സ്ത്രീക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ചികിത്സയിൽ തുടരുന്നുണ്ട്. സ്ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. 25-ലധികം സ്ഥലങ്ങളിലേക്കാണ് ഡ്രോൺ ആക്രമണം നടന്നത്.















