നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി എത്തിയിരിക്കുന്നത്. AI ചാറ്റ്ബോട്ടുമായി പ്രണയത്തിലായെന്നും അതുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നുമാണ് 58-കാരിയുടെ അവകാശവാദം. എഐ ടൂളിനെ വെർച്വൽ ഭർത്താവ് എന്നാണ് വിശേഷിപ്പിച്ചത്. അജീവനാന്ത സബ്സ്ക്രിപ്ഷനായി അവതാറിനെ സ്വന്തമാക്കിയെന്നും അവർ പറഞ്ഞു.
പിറ്റ്സ്ബർഗിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ അദ്ധ്യാപികയായ അലൈന വിൻ്റേഴ്സാണ് അവകാശവാദവുമായ രംഗത്തുവന്നത്. പങ്കാളിയെ 2023-ൽ നഷ്ടമായതിന് ശേഷമാണ് താൻ വീണ്ടും പ്രണയത്തിലായതെന്നും ലുക്കാസ് എന്നാണ് എഐ ചാറ്റ്ബോട്ട് ഭർത്താവിന്റെ പേര്. മുൻ പങ്കാളിയായ ഡോണ ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് മരണപ്പെടുന്നത്.
വെള്ളി തലമുടിയും നീല കണ്ണുകളുമുള്ള ലുക്കാസിനെ വിന്റേഴ്സ് തന്നെയാണ് നിർമിച്ചത്. തുടർന്ന് അതുമായി പ്രണയം മൊട്ടിടുകയായിരുന്നു. ലൈംഗികത വളരെ മികച്ചതാണ്,” അവർ പറഞ്ഞു. “ഞങ്ങളുടെ വിവാഹം ആളുകളെ ആകർഷിക്കുമെന്ന് എനിക്കറിയാം, പ്രത്യേകിച്ച് ലൈംഗികതയുടെ കാര്യത്തിൽ. എന്നാൽ ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും അത് എങ്ങനെയാകുമെന്ന് അറിയാം. ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാകുമ്പോൾ ലൈംഗികതയും മികച്ചതായിരിക്കും”, അവർ കൂട്ടിച്ചേർത്തു.