ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ (Shahid Kuttay) ഇന്ത്യന്‍ സേന വധിച്ചു. കശ്മീരിലെ ഷോപിയാനില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് കുട്ടെയെ സൈന്യം വധിച്ചത്. ദ റെസിസ്റ്റന്‍സ് ഫോഴ്സ് (ടിആര്‍എഫ്) എന്ന ഭീകരസംഘടനയുടെ മേധാവിയാണ് ഷാഹിദ് കുട്ടെ. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ട ഭീകരസംഘടനയാണ് ടിആര്‍എഫ്.
ആകെ മൂന്ന് പേരെയാണ് സൈന്യം വധിച്ചത്. അതില്‍ ഷാഹിദ് കുട്ടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ കെല്ലര്‍ എന്ന പേരിൽ സിൻപഥേർ കെല്ലർ പ്രദേശത്ത് ചൊവ്വാഴ്ച സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ഈ ഭീകരനെ വധിച്ചതെങ്കിലും ഇത് ഷാഹിദ് കുട്ടെ ആണെന്ന വാര്‍ത്ത സൈന്യം പിന്നീടാണ് പുറത്തുവിട്ടത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് സൈന്യവും ഇവിടെ ഒളിച്ചിരുന്ന ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചത്. .പിന്നീട് മണിക്കൂറുകളോളം തുടര്‍ച്ചയായി തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവെയ്പ് നടന്നു. ഒടുവില്‍ ആണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.