പുതുക്കാട്: തൃശൂർ പുതുക്കാട് ഫ്ലെവർ മിൽ തീ പിടിച്ച് കത്തി നശിച്ചു. ദേശീയ പാതയോരത്തെ താഴത്ത് രാജൻ റോയൽസ് ഫ്ലവർമില്ലാണ് കത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. യന്ത്രസാമഗ്രികളും മില്ലിൽ സൂക്ഷിച്ച ധാന്യങ്ങളും പൂർണമായും കത്തി നശിച്ചു
പുതുക്കാടുനിന്നും ചാലക്കുടിയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്.
മറ്റൊരു സംഭവത്തിൽഇന്നലെ തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷൻ നേരിട്ടിരിക്കുന്നത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി പുളിക്കീഴിലെ തീ നിയന്ത്രണ വിധേയമാക്കിയത്.















