ശ്രീനഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ബങ്കറുകൾ നിർമിക്കാൻ ധാരണ. നിലവിൽ 9,500 ബങ്കറുകളാണ് അതിർത്തികളിൽ ഉള്ളതെന്നും എന്നാൽ കൂടുതൽ ബങ്കറുകൾ നിർമിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അടർ ഡുള്ളു പറഞ്ഞു.
“പാകിസ്താന്റെ ഷെൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. നിരവധി ആളുകൾ കൊല്ലപ്പെട്ടു. അവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുപ് വാര, ഉറി, പൂഞ്ച് എന്നിവിടങ്ങളിലെ വീടുകൾക്കും ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്തൊണെങ്കിലും കശ്മീരിലെ ജനങ്ങൾ സൈനികരോടൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്”.
അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് ശ്രമം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ 9,500 ബാങ്കറുകളുണ്ട്. എന്നാൽ കൂടുതൽ ബാങ്കറുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.















