മോഡലും നർത്തകിയും നടിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി അദീപാണ് വരൻ. 2013-ൽ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ കാവ്യ ആലപ്പുഴ സ്വദേശിനിയാണ്.മോഡലിംഗിലും സജീവമായ 33-കാരി ക്ലാസിക്കൽ ഡാൻസും അഭ്യസിച്ചിട്ടുണ്ട്.
നൃത്ത പരിപാടികളും അവതരിപ്പിക്കാറുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖം, കാമുകി, തെങ്കാശിക്കാറ്റ്, എന്നീ മലയാളം ചിത്രങ്ങളിലും തിരുമണം എന്ന തമിഴ് ചിത്രത്തിലും സൂര്യാസ്തമയം എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്. അമ്പലത്തിലായിരുന്നു താലിക്കെട്ട്.
View this post on Instagram
“>















