അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും വാർത്തകളും തള്ളി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി . ഊഹാപോഹങ്ങൾക്ക് മറുപടിയായി, ഷമി ഇൻസ്റ്റാഗ്രാമിൽ തന്റെ നിരാശ പ്രകടിപ്പിച്ചു, പ്രചരിക്കുന്ന വാർത്തയെ ” ഇന്നത്തെ ഏറ്റവും മോശംവാർത്ത” എന്നാണ് താരം വിശേഷിപ്പിച്ചത്.
വിരാട് കോലിക്കും രോഹിത് ശർമ്മയ്‌ക്കും ശേഷം ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുകയാണെന്ന് പറയുന്ന ഒരു മാധ്യമ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. കൂടെ തന്റെ രോഷവും അതൃപ്തിയും പ്രകടമാക്കുന്ന ഒരു പ്രസ്താവനയുമുണ്ട്.
“നിങ്ങൾ ജോലിയിൽ എത്രനാൾ കൂടി കാണുമെന്നും കണക്കാക്കൂ, എന്നിട്ടാകാം ഞങ്ങളുടെ കാര്യം തീരുമാനിക്കുന്നത്. നിങ്ങളെപോലുള്ളവരാണ് ഞങ്ങളുടെ ഭാവി ഇല്ലാതാക്കുന്നത്; എപ്പോഴെങ്കിലുമൊക്കെ നല്ല കാര്യങ്ങളും പറയു…” എന്നായിരുന്നു ഷമിയുടെ പ്രതികരണം
Instagram story of Mohammed Shami. ⚠️ pic.twitter.com/CEFlCpHxUh
— Johns. (@CricCrazyJohns) May 13, 2025
അതേസമയം മുൻനിര താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ തലമുറമാറ്റം വീണ്ടും ചർച്ചയാവുകയാണ്. വളർന്നുവരുന്ന പ്രതിഭകളെ നയിക്കുന്നതിലും അന്താരാഷ്‌ട്ര വേദിയിൽ ടീമിന്റെ മത്സരക്ഷമത നിലനിർത്തുന്നതിലും ഷമിയുടെ അനുഭവ സമ്പത്തും നേതൃത്വവും നിർണായക പങ്ക് വഹിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.















