ന്യൂഡൽഹി: രാജ്യത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം എന്നും പാർട്ടി തരൂരിനോട് ആവശ്യപ്പെടുന്നു. ശശി തരൂര്‍ പരിധി മറികടന്നെന്നും ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം വിമര്‍ശിച്ചു.
വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇതെന്നും പാർട്ടിയുടെ അഭിപ്രായമാണു സമൂഹത്തിൽ അവതരിപ്പിക്കേണ്ടതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തരൂരും യോഗത്തിൽ പങ്കെടുത്തിരുന്നു. തരൂരിന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്നു വാർത്താസമ്മേളനത്തിൽ ജയറാം രമേശ് വ്യക്തമാക്കി.
1971 ലെ ഇന്ദിരാഗാന്ധിയുടെത് ധീര നിലപാടുകളെന്ന് പ്രചരിപ്പിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഈ വ്യാജ പ്രചാരണത്തിന്റെ മുനയൊടിക്കാൻ തരൂർ രംഗത്തു വന്നു. ഇന്ദിരാഗാന്ധിയുടെയും നിലവിലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂര്‍ പ്രതികരിച്ചിരുന്നു. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്റെ ആയുധ ശേഖരം സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം അന്നത്തേതിൽ നിന്ന് ഒരുപാട് മാറിക്കഴിഞ്ഞെന്നും തരൂര്‍ പറഞ്ഞു.ഇന്ത്യ–പാക്ക് സംഘർഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂർ ടെലിവിഷൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.