വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ തുമ്പ പാെലീസ് പിടികൂടിയത്. പ്രതിയെ ഉടൻ വഞ്ചിയൂർ സ്റ്റേഷനിൽ എത്തിക്കും. പ്രതിയെ പിടികൂടിയതിൽ സന്തോഷമെന്ന് മർദനമേറ്റ ശ്യാമിലി ജസ്റ്റിൻ. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു.
ഇയാളെ ബാർ അസോസിയേഷൻ സംരക്ഷിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചാണ് യുവതിക്ക് മർദനമേറ്റത്. അടിയേറ്റ് നിലത്ത വീണ അഭിഭാഷകയെ വീണ്ടും എഴുന്നേൽപ്പിച്ച് നിർത്തി തല്ലുകയായിരുന്നു. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദിച്ചെന്ന് ശ്യാമിലി മൊഴി നൽകിയിട്ടുണ്ട്.















