നടിയും മോഡലും സംരഭകയുമായി ആര്യ ബഡായി വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. ആര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ ഡിജെയും കൊറിയോഗ്രാഫറുമായ സിബിൻ ആണ് വരൻ. സിബിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
തന്നെ തകർത്തു കഴിയുന്ന തരത്തിലുള്ള നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നും തന്റെ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്‌ക്കും ആശംസകളുമായി എത്തിയത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിച്ചു.

“ഒരു പരാതിയുമില്ലാതെ ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എന്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു”. എന്ന് തുടങ്ങുന്നതാണ് സിബിന്റെ കുറിപ്പ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
View this post on Instagram
“>















