ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ജുറേലാണ് ഉപനായകൻ. ഇഷാൻ കിഷനും ഒരു വർഷത്തിന് ശേഷം ദേശീയ ടീം സ്ക്വാഡിലേക്ക് മടങ്ങിയെത്തി.
ഹർഷ്, ദുബെ,അൻഷുൽ കാംബോജ്, മാനവ് സുത്താർ എന്നിവരും സ്ക്വാഡിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളാണ് എ ടീം കളിക്കുന്നത്. രണ്ടാമത്തെ മത്സരത്തിന് മുൻപ് ശുഭ്മാൻ ഗില്ലും സായ് സുദർശനും ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വ്യക്തമാക്കി. മെയ് 30 മുതൽ ജുൺ രണ്ടുവരെയാണ് ആദ്യ മത്സരം ജൂൺആറിന് രണ്ടാം മത്സരവും 13ന് മൂന്നാം മത്സരവും ആരംഭിക്കും.
ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരൻ (C), യശസ്വി ജയ്‌സ്വാൾ, കരുണ് നായർ, ധ്രുവ് ജുറൽ (VC) (ഡബ്ല്യുകെ), നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ (WK), മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്, ആകാശ് ദീപ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ,ഋതുരാജ് ഗെയ്ക്വാദ്,