"അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ" ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ” ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 05:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രപദ്ധതികളെ അടിച്ചു മാറ്റി സ്വന്തം ക്രെഡിറ്റിൽ അവതരിപ്പിക്കുന്നത് അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കേന്ദ്ര പദ്ധതികൾക്ക് സ്വന്തം സ്റ്റിക്കർ ഒട്ടിച്ച് മുഖ്യമന്ത്രിയും മരുമകനും ക്രെഡിറ്റ് അടിച്ചുമാറ്റുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ വിമർശന ഉന്നയിച്ചു. അൽപ്പത്തരമല്ലേ, മാന്യത വേണ്ടേ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ??

നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതിയായ സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്തെ 12 സ്മാർട്ട് റോഡുകൾ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പിണറായി സർക്കാരും കമ്യൂണിസ്റ് രാജവംശത്തിന്റെ മരുമകനും. രാജ്യത്തെ 100 സ്മാർട്ട് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയം തിരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് സ്മാർട്ട് നഗരത്തിന്റെ ഒന്നാംഘട്ട പദ്ധതി പോലും കേന്ദ്രസർക്കാർ നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും തിരുവനന്തപുരം നഗരസഭയ്‌ക്കും കഴിഞ്ഞില്ല. എന്നാൽ കേന്ദ്രസർക്കാരിന്റെ കൃത്യമായ ഇടപടൽ കൊണ്ട് സംസ്ഥാനത്തിന്റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികൾ പൂർത്തിയായി. ഇപ്പോൾ അതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ മുഖ്യമന്ത്രിയും മരുമകനും എത്തിയിരിക്കുകയാണ്.

സംസ്ഥാന സർക്കാർ പുതിയ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ആകെ ചെയ്യുന്നത് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സ്വന്തം സ്റ്റിക്കർ ഒട്ടിച്ച് പേരുമാറ്റി അടിച്ചു മാറ്റുക മാത്രമാണ്. സ്വന്തം പിടിപ്പുകേട് മറച്ച് പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മുഖ്യമന്ത്രിയും മരുമകനും സംസ്ഥാന സർക്കാരിന്റെ ഒമ്പതാം വർഷം ആഘോഷിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഈ ആഘോഷം? നാടിനെ വികസനത്തിലേക്ക് നയിക്കാൻ വലിയ അവസരങ്ങൾ ഉണ്ടായിട്ട്, അത് ഇല്ലാതാക്കിയ ഒൻപതു വർഷത്തിന്റെ ആഘോഷമാണോ? രാജ്യം മുഴുവൻ പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അത് നിഷേധിച്ചതിന്റെ ഒൻപത് വർഷമാണ് ആഘോഷിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ കേരളം ഒന്നാമതാണ് — 5.94 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ നിരക്ക്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് രണ്ടാമത്. രാജ്യത്തിന്റെ മൊത്തം വിലക്കയറ്റ നിരക്ക് പരിശോധിച്ചാൽ 3.16 മാത്രമാക്കി പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

സമാനമായ സ്ഥിതിയാണ് തൊഴിലില്ലായ്മയിലും.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29% ആണ്.
കടം മേടിക്കാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല സംസ്ഥാന സർക്കാരിന്. ആശാവർക്കർമാർക്ക് 100 രൂപ കൂടി കൊടുക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 30% സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നു
അങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ഒൻപതു വർഷമാണ് ഇപ്പോൾ മുഖ്യമന്ത്രിയും മരുമകനും ചേർന്ന് ആഘോഷിക്കുന്നത്.

കേരളത്തിൽ എന്തെങ്കിലും വികസനമോ പുതിയ പദ്ധതികളോ വന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരും നരേന്ദ്ര മോദിയും കൊണ്ടുവന്നതാണ്. ഇത് ബിജെപി മാത്രം പറയുന്നതല്ല — കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞതാണ്.

സംസ്ഥാന സർക്കാർ ക്രെഡിറ്റ് എടുക്കുന്ന റേഷൻ വിതരണം, ഹൈവേ നിർമ്മാണം, വിഴിഞ്ഞം പദ്ധതി — ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ യാഥാർത്ഥ്യമായ പദ്ധതികളാണ്.

വികസനം കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. അത് നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ.

Tags: smart cityRajeev ChandrasekharP A Muhammad Riyas
ShareTweetSendShare

More News from this section

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies