ആലപ്പുഴ: പോസ്റ്റൽ ബാലറ്റിൽ കൃത്രിമം കാട്ടിയത് പരസ്യമായി സമ്മതിച്ച വിഷയത്തിൽ ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത് സർക്കാർ തലപ്പത്ത് നിന്നെന്ന് സൂചന.ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന സുധാകരനെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ തന്ത്രത്തിന് പിന്നിൽ.
DDP യോട് നിയമോപദേശം തേടിയത് സംഭവത്തിന്റെ കാലപ്പഴക്കത്തെ സംബന്ധിച്ച് മാത്രമാണെന്ന് റിപ്പോർട്ടുണ്ട്. പ്രസംഗം കേസിനാസ്പദമായി നിലനിൽക്കുമോ എന്നതിനെ സംബന്ധിച്ച് നിയമോപദേശം തേടിയില്ല. പ്രസംഗ പ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്ന് വാക്കാൽ നിയമോപദേശം കിട്ടിയതായും വിവരമുണ്ട്.
പ്രസംഗം വിവാദമായതിനെ തുടർന്ന് കേസ് എടുക്കണമെന്ന നിർദ്ദേശം വ്യാഴാഴ്‌ച്ച തന്നെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു.
നീക്കത്തിന് പിന്നിൽ സുധകരനെ വരുതിയിൽ ആക്കാനുള്ള ശ്രമമാണെന്നും വകുപ്പുകൾ നിലനിൽക്കുകയില്ലെന്നും സുധാകരനോട് അടുപ്പമുളള പാർട്ടിക്കാർ വിലയിരുത്തുന്നു. കേസെടുക്കാനുള്ള നിർദേശം ജില്ലാ കളക്ടർക്ക് നിർദ്ദേശം ലഭിച്ചത് സർക്കാരിന്റെ തലപ്പത്ത് നിന്നാണ് എന്നും ഇവർ വിശ്വസിക്കുന്നു. FIR നമ്പർ ആവശ്യപ്പെട്ട് ആലപ്പുഴ SP ക്ക് തലസ്ഥാനത്തുനിന്ന് നിരവധി തവണ കോൾ ലഭിച്ചത് അപ്പോൾ തന്നെ പ്രചരിച്ചിരുന്നു.















