ന്യൂഡൽഹി: ഭാരതത്തിന്റെ ആണവ രഹസ്യങ്ങൾ പാകിസ്താന് കൈമാറാനുള്ള മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ തിരുമാനം വീണ്ടും ചർച്ചയാവുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പഴയ വിവാദം വീണ്ടും ശ്രദ്ധനേടുന്നത്. ഇത് സംബന്ധിച്ച രേഖകൾ വിക്കിലിക്സ് പുറത്തുവിട്ടിരുന്നു.
1974 ലാണ് ഭാരതം ആദ്യമായി അണുപരീക്ഷണം നടത്തിയത്. സ്മൈലിംഗ് ബുദ്ധ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന് പിന്നാലെ ആണവ രഹസ്യം ശത്രു രാജ്യമായ പാകിസ്താന് കൈമാറാൻ ഇന്ദിര തയ്യാറായിരുന്നു എന്നാണ് വിക്കിലിക്സ് ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് പാർലമെന്റിൽ ഇന്ദിര നടത്തിയ പ്രസ്താവനയും അന്നത്തെ പാക് പ്രധാനമന്ത്രി സുൾഫീക്കർ അലി ഭൂട്ടോയ്‌ക്ക് അയച്ച കത്തും വീക്കിലിക്സ് പുറത്ത് വിട്ടിരുന്നു. ഡാനിഷ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പരീക്ഷണത്തിന്റെ ഫലങ്ങൾ പാക് ശാസ്ത്രജ്ഞരുമായും പങ്കിടാൻ തയ്യാറാണെന്നും ഇന്ദിര പറഞ്ഞിരുന്നു.
രണ്ടാം യുപിഎ സർക്കാരിന്റെ അവസാന കാലത്താണ് വിക്കിലിക്സ് രേഖകൾ പുറത്ത് വിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം വിഷയം വലിയ വാർത്തയായി.
പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് ആണവായുധമുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ പാകിസ്താന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. അർഹിക്കുന്ന അവജ്ഞയൊടെ ഇന്ത്യ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ തർക്കം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ദിരയും വിക്കിലിക്സ് രേഖകളും ചർച്ചയാകുന്നത്.















