ദോഹ ഡയമണ്ട് ലീഗിലാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരത്തിന്റെ മികച്ച പ്രകടനം പിറന്നത്. ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ഒളിമ്പ്യന് ചരിത്രത്തിൽ ആദ്യമായി 90 മീറ്റർ എന്ന ബാലികേറാ മല താണ്ടാനായി. മൂന്നാം റൗണ്ടിലാണ് കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ താണ്ടിയത്. 90.23 മീറ്റർ കുറിച്ചാണ് നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
91.06 മീറ്റർ ദൂരം താണ്ടിയ ജൂലിയൻ വെബ്ബറാണ് സ്വർണം നേടിയത്. ജർമ്മൻ താരവും കരിയറിൽ ആദ്യമായാണ് 90 മീറ്റർ താണ്ടുന്നത്. ഗ്രാനഡ താരം ആൻഡേഴ്സൺ പീറ്റേഴ്സണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെനയ്‌ക്ക് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 78.60 എന്ന മികച്ച ദൂരം കണ്ടെത്താനുമായി. അതേസമയം 90 മീറ്റർ ദൂരം കണ്ടെത്തിയ മൂന്നാമത്തെ ഏഷ്യൻ താരമാണ് നീരജ് ചോപ്ര. ഒളിമ്പ്യൻ താരത്തിന്റെ ദോഹയിലെ പ്രകടനം കാണാം.
Neeraj Chopra sets a new personal best with a 90.23m throw at the Doha Diamond League.He finishes second behind Julian Weber, who topped the event with 91.06m.#NeerajChopra #DiamondLeague #JavelinThrow #IndianAthletics pic.twitter.com/rrJl8miAUm
— TheNewsroomindia (@TNewsroomindia) May 17, 2025