അനാരോഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ
സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും അല്ലാതെ നടന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ അടുത്ത് പുറത്തുവന്നൊരു അഭിമുഖത്തിൽ ഉടൻ വിവാഹിതനാകുമെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അതിൽ അദ്ദേഹം പറഞ്ഞു, “നടിഗർ സംഘം കെട്ടിടം പൂർത്തിയായതിന് ശേഷം എന്റെ വിവാഹം നടക്കും. ഓഗസ്റ്റ് 15 ന് നടിഗർ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതിനുശേഷം എന്റെ വിവാഹം നടക്കും.
ഞാൻ പെൺകുട്ടിയെ കണ്ടു, എല്ലാം സംസാരിച്ചു, അതൊരു പ്രണയ വിവാഹമാണ്.” ഓഗസ്റ്റ് 29 ന് എന്റെ ജന്മദിനമായതിനാൽ ഞാൻ വിവാഹം പ്രഖ്യാപിക്കും. എന്റേത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നും വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കുമെന്നും വിശാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം മദ്യപാനവും പുകവലിയും നിർത്തിയിട്ട് വർഷങ്ങളായി എന്ന് അദ്ദേഹം പറഞ്ഞു. വിശാൽ ഇപ്പോൾ തുപ്പരിവാലൻ 2 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.