റോഡിൽ നിറയെ 500 ന്റെ നോട്ടുകൾ പറന്ന് നടക്കുന്നു. അത് സ്വന്തമാക്കാൻ യുവാക്കൾ പിന്നാലെ ഓടുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യമാണിത്. ഹൈവെയിൽ നിന്നും കറൻസി പെറുക്കുന്ന വീഡിയോയുടെ ഉറവിടം തേടി ഒടുവിൽ പൊലീസും എത്തി.
ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ തിരക്കേറിയ ഒരു ഹൈവേയിലാണ് സംഭവം നടന്നത്. ഭാവേഷ് എന്ന ബിസിനസുകാരന് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലക്ഷ്വറി ബസിൽ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ഭവേഷ്. പത്ത് ലക്ഷം രൂപ പക്കലുണ്ടായിരുന്നു. ഇതിനിടെ റോഡരികിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറിപ്പോൾ അജ്ഞാതർ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയെന്നാണ് ഭവേഷ് പൊലീസിനോട് പറഞ്ഞത്.
ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഹൈവേയിൽ ചിതറിക്കിടന്നതെന്നാണ് റിപ്പോർട്ട്. ഭവേഷിന്റ വാദം പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. സംഭവം ആസൂത്രിതമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
कौशांबी
थाना कोखराज क्षेत्र के अंतर्गत एक बस से जा रहे व्यापारी बैग लेकर भागा बदमाश …
बदमाश के हाथ से बैग गिर गया बदमाश फरार हो गया और रुपया बिनने वालों में होड मच गई जिसका वीडियो सोशल मीडिया पर वायरल हो रहा है … pic.twitter.com/nf9hXeo4jM
— 🇮🇪 Ajay Kumar Dwivedi (Journalist)🇮🇪 (@AjayDwi65357304) May 16, 2025















