കോഴിക്കോട്: ആയുധധാരികളായ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്.
KL 65 L 8306 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിലാണ് അക്രമി സംഘം എത്തിയതെന്നാണ് വിവരം. അനൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ് ജോലി ചെയ്യുന്നത്. അജ്മലുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.