ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ രാഹുലിന്റെ പരാമർശം വൃത്തികെട്ട രാഷ്‌ട്രീയമെന്ന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നതിന് മുൻപ് പാകിസ്താനെ ആക്രമിക്കാൻ പോകുന്ന കാര്യം വിദേശകാര്യ മന്ത്രാലയം പരസ്യമാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഭീകരർക്ക് കൃത്യമായ മറുപടി നൽകുമെന്ന സൈനിക വക്താക്കളുടെ പ്രതികരണമായിരുന്നു ജയശങ്കർ ആവർത്തിച്ചത്. ഇതാണ് രാഹുൽ വളച്ചൊടിച്ച് പരസ്യപ്പെടുത്തലാക്കിയത്. രാഹുലിന്റെ പരാമർശത്തിനിതിരെ കോൺഗ്രസിനകത്ത് നിന്നും വിമർശനമുയരുന്നുണ്ട്.
രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞ് പോസ്റ്റ് പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുൽ കളിക്കുന്നത് വൃത്തികെട്ട രാഷ്‌ട്രീയമാണെന്ന് ദേശീയ വക്താവ് സി. ആർ കേശവൻ വിമർശിച്ചു. രാഹുൽ സത്യത്തെ വളച്ചൊടിക്കുകയും സേനയെ അപകീർത്തിപ്പെടുത്താൻ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ ഏറെ അപകടം നിറഞ്ഞതും വൃത്തിക്കെട്ടതുമായ രാഷ്‌ട്രീയമാണ് രാഹുലിന്റ പോസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രണത്തിന് പിന്നിലെ ഭീകരതയ്‌ക്കെതിരായ നടപടികളിൽ രാജ്യം ഒറ്റക്കെട്ടായാണ് നിലകൊണ്ടാണ്. അതേസമയം തന്നെയാണ് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന പരാമർശം രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. വ്യോമസേനയ്‌ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന ചോദ്യവും എക്സിലൂടെ രാഹുൽ ഉന്നയിച്ചിരുന്നു. യുദ്ധവിമാനങ്ങൾ വഴിയുള്ള മിസൈൽ ആക്രണമാണ് ഓപ്പറേഷൻ സിന്ദൂറിൽ നടത്തിയത്. യുദ്ധവിമാനമോ പോലും രാജ്യത്തിന് നഷ്ടമായിട്ടില്ലെന്ന് സൈന്യവും സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന്റെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതാദ്യമായല്ല രാഹുൽ സൈന്യത്തെ അവഹേളിക്കുന്നത്. സർജിക്കൽ സ്ട്രൈക്കിന്റെ സമയത്ത് തെളിവ് ചോദിച്ച് അപഹാസ്യരായ പാർട്ടിയാണ് കോൺഗ്രസ് അതിന്റെ നേതാവും















