തിരുവനന്തപുരം: തന്റെ ജൂനിയർ ആയിരുന്ന യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകന് ജാമ്യം. അഡ്വ ; ബെയ്ലിന് ദാസിനാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പന്ത്രണ്ടാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നു എന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറത്തിറക്കിയത്.
നേരത്തെ വഞ്ചിയൂര്‍ കോടതി ഈ മാസം 27 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
യുവ അഭിഭാഷകയായ ശ്യാമിലിയെ മെയ് 13 നായിരുന്നു ബെയ്ലിൻ ദാസ് മർദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.















