കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തത്തിൽ കോർപറേഷനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. ദുരന്തം കോർപറേഷനാണ് ഉണ്ടാക്കിയതെന്നും സമഗ്ര ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
“തീ അണയ്‌ക്കാനുള്ള എല്ലാം ശ്രമവും പരാജയപ്പെട്ടിരുന്നു, കെട്ടിട നിർമ്മാണത്തിൽ ഗുരുതര വീഴ്ചയുണ്ട്. തീപ്പിടുത്തം ഉണ്ടായ കെട്ടിടത്തിൽ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട് അനുമതി നൽകി” കെ സുരേന്ദ്രൻ പറഞ്ഞു
“ദുരന്തം കോർപറേഷനാണ് ഉണ്ടാക്കിയത്, അനധികൃതമായ ആയിരക്കണക്കിന് നിർമ്മാണം കോർപറേഷന്റെ കീഴിലുണ്ട്. സമഗ്ര ജുഡീഷ്യൽ അന്വേഷണം വേണം” കെ സുരേന്ദ്രൻ പറഞ്ഞു
“അവിടെ കട നടത്താൻ ആര് അനുമതി നൽകി ?അതിൽ ഷീറ്റ് ഇടാൻ ആര് അനുമതി നൽകി.കോർപറേഷൻ സെക്രട്ടറിയ്‌ക്ക് എതിരെ കേസ് എടുക്കണം. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി വീഴ്ചകൾ ഉണ്ടാകുന്നു.നഗരത്തിൽ 15 ഓളം സ്ഥങ്ങളിൽ തീ പിടിത്തം ഉണ്ടായിരിക്കുന്നു
ദുരന്തം സർക്കാരിന്റെയും കോർപറേഷന്റെയുംസൃഷ്ടിയാണ്,” കെ സുരേന്ദ്രൻ പറഞ്ഞു
ജനങ്ങൾ പെരുവഴിയിലാണ്, അപ്പോഴും ഖജനാവിൽ നിന്ന് പണം എടുത്ത് വാർഷിക പരിപാടി നടത്തുകയാണ് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
സർക്കാർ പറയുന്ന ദളിത് പ്രേമം എന്താണ് എന്ന് തെളിയിക്കുന്നതാണ് പേരൂർക്കടയിൽ നടന്നത് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഇ ഡി ഉദ്യോഗസ്ഥർ എല്ലാരും ഹരിശ്ചന്ദ്രൻമാർ ആണെന്ന് അഭിപ്രായം ഇല്ലെന്നും , ഇ ഡി യിലും കംസ്റ്റസിലും ഇപ്പോ കൂടുതൽ സഖാക്കൾ ആണെന്നും ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു.















