"പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ": ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ”: ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 10:48 am IST
Facebook
Twitter
WhatsAppTelegram

ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിം​ഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക കൈമാറിയത് പോലെ പാകിസ്താനിലെ ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള കൊടും ഭീകരരെ ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ജെ പി സിം​ഗ് പറഞ്ഞു.

“മതത്തിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കി. കൊലപ്പെടുത്തുന്നതിന് മുമ്പ് അവർ ആളുകളോട് മതം ചോദിച്ചു. നിരപരാധികളായ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഭീകരാക്രമണങ്ങൾക്കും അവരുടെ അടിസ്ഥാനസൗകര്യങ്ങൾക്കും എതിരെയായിരുന്നു ഇന്ത്യയുടെ നടപടി. എന്നാൽ പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാണ് പ്രതികാരം വീട്ടിയത്”

“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും തുടരുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും. ഭീകരർ എവിടെയാണെങ്കിലും ആ ഭീകരരെ കൊല്ലുകയും അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യും. പാകിസ്താനിൽ നിന്നും ഉയരുന്ന പ്രകോപനങ്ങൾക്കെതിരെ ഇന്ത്യ ഇപ്പോഴും പോരാടുന്നുണ്ട്”.

കഴിഞ്ഞ നിരവധി വർഷങ്ങളായി ഇന്ത്യ പാകിസ്താനിലേക്ക് വെള്ളം എത്തിക്കുന്നു. എന്നാൽ പാകിസ്താൻ ചെയ്തത് എന്താണ്. ഇന്ത്യക്കെതിരെ ആക്രമണം നടത്താനും ഭീകരത വളർത്താനുമാണ് ശ്രമിച്ചത്. ഭീകരത അവസാനിപ്പിക്കണം. അതിർത്തി കടന്നുള്ള ഭീകരത പാകിസ്താൻ അവസാനിപ്പിച്ചേ മതിയാവൂ. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ, ലഷ്കർ ഭീകരർ പാകിസ്താനിൽ സ്വതന്ത്ര്യമായി വിഹരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TerroristHafiz SaeedIndian EnvoyOperation Sindoor
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies