ലക്നൗ സൂപ്പർ ജയൻ്റ് സ്പിന്നർ ദിഗ്‌വേഷ് സിംഗിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 50 ശതമാനവും പിഴ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് താരത്തെ ശിക്ഷിച്ചത്. ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ദിഗ്‌വേഷിനെതിരെ നടപടി സ്വീകരിക്കുന്നത്. അഞ്ച് ഡീമെറിറ്റ് പോയിന്റുകളാണ് താരം സമ്പാദിച്ചത്. ഇത്തവണ ഹൈദരാബാദ് താരം അഭിഷേക് ശർമയുമായി കൊമ്പു കോർത്തതിനാണ് പണി കിട്ടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാകും.
അതേസമയം സൺറൈസേഴ്സ് താരം അഭിഷേക് ശർമയ്‌ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ആദ്യ സംഭവമായതിനാൽ ഒരു ഡീമെറിറ്റ് പോയിന്റാണ് നൽകിയത്. എട്ടാം ഓവറിന്റെ മൂന്നാം ദിഗ്‌വേപന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 18 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് അടുത്തൊരു വലിയ ഷോട്ടിന് ശ്രമിച്ചു. എന്നാൽ ശാർദുൽ താക്കൂറിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. വിക്കറ്റ് നേടിയ പിന്നാലെ ദിഗ്‌വേഷ് നോട്ട് ബുക്ക് ആഘോഷം പുറത്തെടുക്കുകയും അഭിഷേകിനോട് ആക്രാശിക്കുകയും ചെയ്തു. അഭിഷേക് ഇതിന് മറുപടിയും നൽകിയതോടെ വാക്കേറ്റത്തിലേക്ക് നീങ്ങി. ഋഷഭ് പന്തും അമ്പയർമാരും ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്.
Kuch log hote hain jinhe bina baat ke Attitude hota hai, ye Digvesh Rathi vahi banda hai pic.twitter.com/1C6uvjlSXY
— Prayag (@theprayagtiwari) May 19, 2025
“>