ലഷ്കർ ഭീകരൻ അമീർ ഹംസയെ നോട്ടമിട്ട് അജ്ഞാതൻ ? വെടിയേറ്റ കൊടും ഭീകരനെ പ്രവേശിപ്പിച്ചത് പാകിസ്താന്റെ സൈനിക ആശുപത്രിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്കർ ഭീകരൻ അമീർ ഹംസയെ നോട്ടമിട്ട് അജ്ഞാതൻ ? വെടിയേറ്റ കൊടും ഭീകരനെ പ്രവേശിപ്പിച്ചത് പാകിസ്താന്റെ സൈനിക ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 10:48 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരൻ അമീർ ഹംസയ്‌ക്ക് സുരക്ഷയൊരുക്കി പാക് സൈന്യം. ​പരിക്കേറ്റ ഭീകരനെ ലാഹോറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന അമീർ ഹംസ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്.

വീടിനുള്ളിൽ വച്ച് അമീർ ഹംസന് വെടിയേൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലഷ്‌കർ ഭീകരൻ അബു സൈഫുള്ളയെ പാകിസ്താനിൽ അജ്ഞാത‌ർ വെടിവച്ചു കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണിത്. ഐക്യരാഷ്‌ട്രസഭ ഭീകരരായി പ്രഖ്യാപിച്ച ലഷ്‌കർ ഭീകരസംഘടനയിലെ ഹാഫിസ് സയീദുമായും അബ്ദുൾ റഹ്മാൻ മക്കിയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

തടവിലായ ഭീകരരുടെ മോചനത്തിനുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ഭീകരാക്രമണങ്ങൾക്ക് ​ഗൂഢാലോചന തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അമീർ ​ഹംസ. ലഷ്കർ സംഘടനയിൽ നിന്ന് മാറി ജമ്മുകശ്മീർ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജെയ്ഷെ- ഇ മൻഖാഫ എന്ന പേരിൽ മറ്റൊരു ഭീകരവാദ ​ഗ്രൂപ്പും ഇയാൾ തുടങ്ങിയിരുന്നു. പിന്നീട് പാകിസ്താനിലേക്ക് പോയ അമീർ ​ഹംസ വീണ്ടും ലഷ്കർ ഭീകരരുമായി ചേർന്ന് പ്രവർത്തിച്ചു.

ഭീകരരെ സംരക്ഷിക്കുന്നില്ലെന്ന് ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്ന പാകിസ്താൻ, കൊടും ഭീകരൻ ഹാഫിസ് സെയ്ദിന് സംരക്ഷണം നൽകുകയും വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ വീണ്ടും ഭീകരരെ സംരക്ഷിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.

Tags: lahoreHospitalisedLashkar co-founderAmir Hamza
Share
Tweet
SendShare

More News from this section

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies