നടൻ രവിമോഹനും (ജയം രവി) ഭാര്യ ആർതി രവിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്നതിനിടെ പുതിയൊരു റിപ്പോർട്ട് പുറത്തുവരികയാണ്. ഇരു കക്ഷികളും ആദ്യഘട്ട വിചാരണയ്ക്കായി കോടതിയിലെത്തിയെന്നതാണ്.
നടപടിക്രമങ്ങൾക്കിടെ രവി മോഹനു വേണ്ടി സമർപ്പിച്ച ഹർജിയിൽ ആർതിയുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും താത്പ്പര്യമില്ലെന്നും അവർക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും നിയമപരമായി വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആർതിയുടെ അനുരഞ്ജനത്തിനുള്ള ഹർജി തള്ളണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ ആർതി പുതിയൊരു ഹർജി കുടുംബ കോടതിയിൽ സമർപ്പിച്ചു. വിവാഹോമോചനത്തിന്റെ ഭാഗമായി രവിമോഹനിൽ നിന്ന് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്നാണ് ആവശ്യം. ഇരുവരുടെയും ഹർജികളിൽ പ്രതികരണം തേടിയ കോടതി ഹർജികളിൽ ജൂൺ 12 ലേക്ക് മാറ്റി. ആർതി ജീവനാംശമായി ആവശ്യപ്പെട്ടത് ഭീമൻ തുകയാണെന്നും ഇത് പക പോക്കലാണെന്നും സിനിമ മേഖലകളിൽ വലിയ ചർച്ചകളുയർന്നു.ആർതിക്കും മാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടൻ ഉന്നയിച്ചത്.
തന്റെ കാശിൽ മാത്രമായിരുന്നു അവർക്ക് താത്പ്പര്യമെന്നും കടുത്ത മാനസിക-ശാരീക പീഡനങ്ങളാണ് അനുഭവിച്ചതെന്നും ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് ഭാര്യയും മാതാവുമെന്നായിരുന്നു രവി മോഹന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളിയ ആർതി മൂന്നാമതൊരാളുടെ കടന്നുവരവാണ് വിവാഹബന്ധം തകർത്തതെന്നാണ് വാദം. അതേസമയം ഭർത്താവിനെ നിയന്ത്രിച്ചത് വിവാഹബന്ധം തകരാതിരിക്കാനാണെന്നും ആർതി പറയുന്നു.
Leave a Comment