എറണാകുളം: തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസുകാരിയെ അച്ഛന്റെ അടുത്ത ബന്ധു പീഡനത്തിന് ഇരയാാക്കിയെന്ന് സ്ഥിരീകരണം. കൊല്ലപ്പെടുന്നതിന്റെ തലേദിവസം അടക്കം കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാവിലെയാണ് അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. രാത്രി നടന്ന നിർണ്ണായക ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
കുടുംബ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഓരോ കോമ്പൗണ്ടിലാണ് പ്രതിയുടെ കുടുംബവും കുട്ടിയുടെ കുടുംബവും താമസിച്ചത്. കുടുംബ വീട്ടിലേക്ക് കുട്ടിയെ എടുത്ത് കൊണ്ട് വന്നാണ് ഉപദ്രവിച്ചതെന്ന് പ്രതി മൊഴി നൽകി. അടുത്ത ബന്ധുവായതിനാൽ ആരും സംശയിക്കില്ലെന്ന് കരുതി. പത്തിലധികം തവണ പ്രതി കുഞ്ഞിനെ ലൈെംഗികമായി ഉപദ്രവിച്ചെന്നാണ് പ്രതിയുടെ മൊഴി.
ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെയും ആലുവ ഡിവൈഎസ്പിയുടെയുടേയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.