കൊല്ലം: 45 കാരിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെമന്ന് സംശയം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ഇന്നലെയാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു ദീപ്തി.
കഴിഞ്ഞ ദിവസം ദീപ്തിയും കുടുംബവും ചൂര മീൻ കറിവച്ച് കഴിച്ചിരുന്നു. പിന്നാലെ ഭർത്താവ് ശ്യാം കുമാറിനും മകൻ അർജുനും ഛർദ്ദിയുണ്ടായി. പിന്നാലെ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ദീപ്‌തി പ്രഭ പതിവ് പോലെ ഓഫീസിൽ പോയി. വൈകുന്നേരം വീട്ടിലെത്തിയ ദീപ്തി പ്രഭ ഛർദ്ദിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave a Comment