ഓപ്പറേഷൻ സിന്ദൂറിന് ആദരം, കാൻ ചലചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് നടി ഐശ്വര്യ റായ് ബച്ചൻ. ഭീകരതയെ തുടച്ചുനീക്കുമെന്ന രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കുകയായിരുന്നു കാനിലെ വേദിയില്‍ ഐശ്വര്യ. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതിലൂടെ ഭാരതീയ സ്ത്രീകള്‍ നെറ്റിയില്‍ അണിയുന്ന സിന്ദൂരത്തിന്റെ പ്രസക്തിയും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ഐവറി നിറമുള്ള സാരിയിൽ പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങൾ ധരിച്ചു കൊണ്ടുള്ള ഐശ്വര്യയുടെ റെഡ് കാർപ്പറ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ദി ഹിസ്റ്ററി ഓഫ് സൗണ്ടിന്റെ പ്രീമിയറിലാണ് പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയത്. നമസ്തേ പറഞ്ഞു കൊണ്ടാണ് നടി ആരാധകരെ അഭിസംബോധന ചെയ്തത്.
ഐശ്വര്യയും അഭിഷേകും വേർപിരിുയുന്നു എന്ന കിംവദന്തികൾ സജീവമാണ്. വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ് നെറുകയിലെ സിന്ദൂരം. ഐശ്വര്യ സിന്ദൂരം അണിഞ്ഞ് എത്തിയത് കിംവദന്തികൾ പരത്തുന്നവർക്കുള്ള മറുപടി കൂടിയായി.
പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഒരുക്കിയത്. കദ്വ ബനാറസി സാരി കൈകൊണ്ട് നെയ്തെടുത്താണ്. നെറുകയിലെ സിന്ദൂരത്തെ എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാരിയായിരുന്നു ഐശ്വര്യയുടേത്. മനീഷ് മൽഹോത്ര ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങൾ ഐശ്വരയയുടെ ലുക്കിനെ കൂടുതൽ സമ്പന്നമാക്കി. 18 കാരറ്റ് സ്വർണ്ണത്തിലുള്ള മാലയിൽ 500 കാരറ്റ് മൊസാംബിക് മാണിക്യങ്ങളും അൺകട്ട് വജ്രങ്ങളും ഉണ്ടായിരുന്നു.
Leave a Comment