വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

Published by
Janam Web Desk

വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയൽ നടിയും നർത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബർ തട്ടിപ്പിനിരയാകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത വ്യക്തമാക്കിയത്. ആരാധകർക്കും സോഷ്യൽമീഡിയ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

സുഹൃത്തുക്കളുടെ നമ്പറിൽ നിന്നും വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും അവരെ വിളിച്ച് കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് മുന്നോട്ടുപോകണമെന്നും അഞ്ജിത കുറിപ്പിൽ പറയുന്നു. “ടെല​ഗ്രാമിൽ പുതിയൊരു സ്കാം വന്നിട്ടുണ്ട്. ഞാൻ ടെല​ഗ്രാം ഉപയോ​ഗിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ എന്റേതെന്ന പേരിൽ എന്തെങ്കിലും സന്ദേശം വരികയാണെങ്കിൽ അവ​ഗണിക്കുക. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. എനിക്ക് ആ അബദ്ധം പറ്റി, വീണ്ടും വീണ്ടും ശ്രദ്ധിക്കുക”- അഞ്ജിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

പ്രശസ്ത നർത്തകി രഞ്ജന ​ഗോഹറിന്റെ സ്വകാര്യ നമ്പറിൽ നിന്ന് പണം ആവശ്യപ്പെടുകയും തുടർന്ന് അ‍ഞ്ജിത പണം അയച്ചുനൽകുകയുമായിരുന്നു. പിന്നാലെയാണ് നർത്തകി രഞ്ജനയുടെ മൊബൈൽ ഹാക്ക് ചെയ്ത കാര്യം അറിഞ്ഞതെന്നും അഞ്ജിത പറഞ്ഞു.

Share
Leave a Comment