റായ്പൂർ: പാകിസ്താന്റെ പ്രധാന വ്യോമതാവളമായ റഹീം യാർ ഖാൻ ഇന്ന് ഐസിയുവിലാണെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനേറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഡൽഹിയിൽ നിന്ന് ഞാൻ ബിക്കാനേറിലെ നാൽ വിമാനത്താവളത്തിൽ വന്നിറങ്ങി. പാകിസ്താൻ ഇവിടെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. അതിർത്തിക്ക് അപ്പുറം പാകിസ്താനിൽ ഒരു വ്യോമതാവളമുണ്ട്. പക്ഷേ, അത് ഐസിയുവിലാണ്. എപ്പോൾ തുറക്കുമെന്ന് അറിയില്ല”.
“ഈ മണ്ണിനെ കൊണ്ട് സത്യം ചെയ്യുന്നു. രാജ്യത്തെ തകർക്കാൻ ഞാൻ അനുവദിക്കില്ല. രാജ്യത്തെ തലകുനിക്കാൻ അനുവദിക്കില്ല. ഇന്ത്യ നിശബ്ദത പാലിക്കുമെന്ന് കരുതിയവർ ഇപ്പോൾ ഒളിവിലാണ്. ആയുധങ്ങളെ കുറിച്ച് വീമ്പിളക്കിയവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ ഒരു പ്രതികാര നടപടിയല്ല, നീതിയുടെ പുതിയ രൂപമാണ്”.
ഭാരതമാതാവിന്റെ സേവകനായ മോദി ഇപ്പോൾ തലയയുർത്തി പിടിച്ച് ഇവിടെ നിൽക്കുകയാണ്. മോദിയുടെ രക്തം ചൂടാണ്. ഇപ്പോൾ സിരയിലൂടെ രക്തമല്ല ഒഴുകുന്നത് ചൂടുള്ള സിന്ദൂരമാണ്. പാകിസ്താനുമായി ഇനി ചർച്ചയോ വ്യാപാരമോ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.