പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേലിന് പകരക്കാരനായി ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടിം സീഫെർട്ടിനെ ടീമിലെത്തിച്ച് ആർസിബി. മെയ് 23 ന് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കുന്ന ആർസിബിയുടെ ലീഗ്-സ്റ്റേജ് മത്സരത്തിന് ശേഷമായിരിക്കും ജേക്കബ് ബെഥേൽ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനൊപ്പം ചേരുക.
പകരക്കാരനായി ടീമിലെത്തുന്ന സീഫെർട്ടുമായി കരാറൊപ്പിട്ടതായി ആർസിബി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. ന്യൂസിലൻഡിനായി 66 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള സീഫെർട്ട് 133.07സ്ട്രൈക്ക് റേറ്റിൽ 5,800 ൽ അധികം റൺസ് നേടിയിട്ടുണ്ട്. രണ്ട് കോടി രൂപയ്‌ക്ക് കരാറൊപ്പിട്ട താരം മെയ് 24 നു ആർസിബി ടീമിനൊപ്പം ചേർന്നേക്കുമെന്നാണ് സൂചന.
🔊 𝑶𝑭𝑭𝑰𝑪𝑰𝑨𝑳 𝑨𝑵𝑵𝑶𝑼𝑵𝑪𝑬𝑴𝑬𝑵𝑻 🔊
New Zealand’s explosive wicketkeeper batter, Tim Seifert, has been named as RCB’s temporary replacement for Jacob Bethell, who returns to England for national duties after our SRH match. 🙌
Welcome to #ನಮ್ಮRCB, Bam Bam! 🤩… pic.twitter.com/4TuFJdUHpY
— Royal Challengers Bengaluru (@RCBTweets) May 22, 2025
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സീഫെർട്ടിന്റെ ഐപിഎൽ അരങ്ങേറ്റം. 2022 ൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടിയായിരുന്നു അവസാനമായി കളിച്ചത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ ഭാഗമായ സീഫെർട്ടിന്റെ വരവ് പിഎസ്‌എൽ പ്ലേഓഫിൽ ടീം എത്തുമോയെന്നതിനെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും മെയ് 26 നകം താരത്തെ ലഭ്യമാകുമെന്നാണ് ആർസിബി മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചെങ്കിലും കലാശപ്പോരിന് കച്ചമുറുക്കാൻ ആർസിബിക്ക് രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.