പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

Published by
Janam Web Desk

രണ്ട് പൊറോട്ടയും ഇത്തിരി ​ഗ്രേവിയും എന്ന് മോഹം ഇനി നടക്കില്ല…. പൊറോട്ടയ്‌ക്കൊപ്പം ഇനി ഗ്രേവി സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷൻ. പൊറോട്ടയ്‌ക്കും ബീഫ് ഫ്രൈക്കും ഒപ്പം ​ഗ്രേവി നൽകിയില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. കോലഞ്ചേരിയിലെ ‘ദി പേർഷ്യൻ ടേബിൾ’ ഹോട്ടലിനെതിരെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. വെള്ളവും ശുചിമുറി ഉപയോ​ഗവും ഉപഭോക്താവന്റെ അവകാശമാണന്നും എന്നാൽ ​ഗ്രേവി അവകാശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഒരു വർഷം മുമ്പാണ് തർക്കത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് ഹോട്ടലുടമ ബൈജു പറഞ്ഞു. പരാതിക്കാരനും സുഹൃത്തും ഹോട്ടലിൽ  വന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ചോദിച്ചു. ഫ്രൈയാകുമ്പോൾ കഴിക്കാൻ ബുദ്ധിമുട്ടല്ലേയെന്നും ​ഗ്രേവിയുള്ള കറിയുണ്ടെന്നും സ്റ്റാഫ് പറഞ്ഞു.  കസ്റ്റമർ പറഞ്ഞത് പ്രകാരം ബീഫ് ഫ്രൈ മാത്രം നൽകി. എന്നാൽ അതിന് ശേഷം ​ഗ്രേവി വേണമെന്നായി കസ്റ്റമർ. മൾട്ടി ക്യുസിൻ റസ്റ്ററോന്റെ ആയതീനാൽ ​ഗ്രേവി ഉണ്ടാക്കിവക്കാറില്ലെന്ന് പറഞ്ഞു. തുടർന്ന് കയർത്ത് കേസിന് പോകുമെന്ന് പറഞ്ഞ് ബില്ലും വാങ്ങി പോകുകയായിരുന്നു, ബൈജു പറയുന്നു.

 

Share
Leave a Comment