പാലക്കാട്: ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി. പാലക്കാട് വടക്കഞ്ചേരി ചീക്കോട് സ്വദേശി സുൽത്താനാണ് പൊലീസിൽ പരാതി നൽകിയത്. റജീനയെ(30) തിങ്കളാഴ്‌ച 19 തീയതി മുതലാണ് കാണാതായത്.
മക്കളുടെ പാഠപുസ്‌തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ് പറയുന്നു. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. 4,500 രൂപ കയ്യിലുണ്ടായിരുന്നു. യുവതിക്ക് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും വടക്കാഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Leave a Comment