നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

Published by
Janam Web Desk

റയൽ മാഡ്രിഡിന്റെ മിഡ്ഫീൾഡ് മാന്ത്രികൻ ലൂക്ക മോഡ്രിച്ച് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. “ആ സമയം വന്നു, ഒരിക്കലും വരരുതെന്ന് ഞാൻ കരതിയ ആ നിമിഷം. എന്നാൽ ഇത് ഫുട്ബോളാണ്, ജീവിത്തിൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. ശനിയാഴ്ച സാൻഡിയാ​ഗോ ബെർണാബ്യുവിൽ ഞാൻ എന്റെ അവസാന മത്സരം കളിക്കും.

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഈ ക്ലബിനോട് നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രസിഡന്റ് ഫ്ലോറെൻ്റിനോ പെരസ്, എന്റെ സഹതാരങ്ങൾ, പരിശീലകർ, ഇക്കാലയളവിൽ എന്നെ സഹായിച്ച ഓരോരുത്തരോടും. കിരീടങ്ങൾക്കും വിജയങ്ങൾക്കും അപ്പുറം ഈ
മാഡ്രിഡ് ആരാധകരുടെ സ്നേഹമാണ് എന്നും ഹൃദയത്തോട് ചേർക്കുന്നത്.
വിട പറയുന്നത് നിറഞ്ഞ ഹൃദയത്തോടെയാണ്. അഭിമാനവും നന്ദിയും മറക്കാനാവാത്ത ഓർമകളും നിറഞ്ഞ ഹൃദയത്തോടെ. ക്ലബ് ലോകകപ്പിന് ശേഷം ഞാൻ ഈ ജഴ്സി ധരിക്കില്ല”—- ലൂക്ക പറഞ്ഞു.

“എല്ലാത്തിനും നന്ദി ലൂക്ക, ക്ലബിൽ നിനക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ബഹുമതിയായി കാണുന്നുവെന്നും” സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. 13-വർഷം നീണ്ട കരിയറിനൊടുവിലാണ് ക്രൊയേഷ്യൻ താരം റയലിനോട് വിട പറയുന്നത്. 2018-ൽ മികച്ച താരത്തിനുള്ള ബാലൻ ദ ഓർ പുരസ്കാരം നേടിയിരുന്നു.

A post shared by Luka Modric (@lukamodric10)

“>

Share
Leave a Comment