ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരതയെ പരസ്യമായി പിന്തുണച്ച് സിപിഎം. ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച സൈനിക നടപടിയെ സിപിഎം അപലപിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ 27 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. സിപിഎം മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2026 മാർച്ചോടെ കമ്യൂണിസ്റ്റ് ഭീകരരെ പൂർണ്ണമായും ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
നക്സലുകൾക്ക് ആയുധം വച്ച് കീഴടങ്ങാനുള്ള എല്ലാം സൗകര്യവും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.. എന്നിട്ടും സായുധപോരാട്ടം എന്ന് പറഞ്ഞ് ഭീകരത സൃഷിക്കുന്നവരെ ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേന പ്രത്യേക ഓപ്പറേഷൻ ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ നക്സൽ ബാധിത സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. ഇതാണ് സിപിഎം പോളിറ്റ്ബ്യൂറോയെ ‘വിഷമിപ്പിച്ചത്’.
എന്നാൽ ഇത്തരം ഓപ്പറേഷൻ പാടില്ലെന്നും ചർച്ചയാണ് വേണ്ടതെന്നുമുള്ള വിചിത്ര നിലപാടാണ് സിപിഎം മുന്നോട്ട് വച്ചിരിക്കുന്നത്. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിലും ഭീകരവാദത്തെ ന്യായീകരിച്ചും സൈനീക നീക്കങ്ങളെ അപലപിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഭീകരവാദത്തെ വെള്ളപൂശുന്ന സമീപനം സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. സിപിഎമ്മിൽ നിന്നും വിട്ടു പോയാവരാണ് സിപിഎം മാവോയിസ്റ്റ് അടക്കമുള്ള തീവ്ര സംഘടനകളായി മാറിയത്. അതിനാൽ തന്നെ പോഷക സംഘടനകൾ എന്ന നിലയിലാണ് സിപിഎം ഇവരെ നോക്കി കാണുന്നത്. അതു തന്നെയാണ് നക്സൽ വിരുദ്ധ ഓപ്പറേഷനെ സിപിഎം വിമർശിക്കാനുള്ള കാരണവും.















