കണ്ണൂർ : സ്വർഗീയ അമ്മു അമ്മയുടെ ഇരുപത്തി മൂന്നാം ബലിദാന ദിനം കണ്ണൂർ തില്ലങ്കേരി കാർക്കോട് വെച്ച് സമുചിതമായി ആചരിച്ചു . കാർക്കോടെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ എസ് എസ് ഉത്തരമേഖലാ പ്രാന്ത പ്രചാർ പ്രമുഖ് വി. ഗോപാലകൃഷ്ണൻ, ഖണ്ഡ് സംഘചാലക് ഡോ. പി. രാജേഷ്, ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് ശരത് കൊതേരി തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് ആർ എസ് എസ് ഉത്തരമേഖലാ പ്രാന്ത പ്രചാർ പ്രമുഖ് വി. ഗോപാലകൃഷ്ണൻ അമ്മുഅമ്മ അനുസ്മരണ പ്രഭാഷണം നടത്തി.
2002 മെയ് 23 നായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച പൈശാചികമായ കൊലപാതകങ്ങൾ നടന്നത്. സംഭവത്തിന്റെ തലേദിവസം ബി. ജെ. പി. പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരിയിലെ ചോടോന്‍ ഉത്തമനെ സി. പി. എം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഉത്തമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് അമ്മു അമ്മയും മറ്റു ബിജെപിയോ പ്രവർത്തകരും കെ. ഇ. സെഡ് 455 ജീപ്പില്‍ മടങ്ങി വീടുകളിലേക്ക് പോവുമ്പോള്‍ സി. പി. എം പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിയുകയായിരുന്നു. ജീപ്പ് ഡ്രൈവറായ ശിഹാബും (28) കരിയില്‍ അമ്മുക്കുട്ടി അമ്മ (70)യും സംഭവത്തില്‍ കൊല്ലപ്പെട്ടു.ബിജെപി പ്രവര്‍ത്തകരായ പ്രകാശന്‍, ഷിജു, അഭിലാഷ് ഹരീഷ് തുടങ്ങിയവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.